എന്തെഴുതും

കുറെ കാലമായി എന്റെ ഹീറോ പേന വിശ്രമജീവിതം തുടങ്ങിയിട്ട്. എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും എഴുതിയും വായിച്ചും ശീലമില്ലാത്തതുകൊണ്ട് ഒന്നും പ്രത്യേകിച്ച് എഴുതുവാൻ തോന്നിയില്ല. എഴുതുവാൻ അറിയില്ല. ഈ ഹീറോ പേന കൊണ്ട് ആകെ എഴുതിയിരുന്നത് വക്കീലാപ്പീസിലെ കാര്യങ്ങളാണ്. അതിപ്പോ ഇല്ലതാനും. 
അപ്പോഴാണ് ചിന്തിച്ചത് എന്തുകൊണ്ട് ഒരു കത്തെഴുതിക്കൂടാ, പഴയ രീതിയിലുള്ള ഒരു കത്ത് സംസ്കാരം. അപ്പൊ ദാ അടുത്ത ചോദ്യം - ആർക്കെഴുതും ആർക്കൊക്കെയെഴുതും…? നാളുകൾ നീണ്ടുനിന്ന ചിന്തക്കൊടുവിൽ തീരുമാനിച്ചു ഒരു പൊതു കത്തെഴുതാമെന്ന്. അപ്പൊ  വീണ്ടും ചോദ്യം - എന്തെഴുതും. വിഷയ ദാരിദ്ര്യം. ഞാൻ ഒരു എഴുത്തുകാരനല്ല എന്ന് ആദ്യമേ പറഞ്ഞല്ലോ.

മനുഷ്യന് ദാരിദ്ര്യം പണത്തിന്റെ കാര്യത്തിൽ മാത്രമല്ല എന്ന് മനസ്സിലാക്കണം. വിഷയദാരിദ്ര്യം, കലാ ദാരിദ്ര്യം, ചങ്കുറപ്പ് ദാരിദ്ര്യം, സാംസ്കാരിക ദാരിദ്ര്യം. അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാ വിഷയങ്ങളിലും മനുഷ്യൻ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്.ചിലത് ജന്മനാ ഉള്ളതാണ്. ചിലത് സാഹചര്യം മൂലമുണ്ടാകുന്നത്. എന്നാൽ മറ്റു ചിലതു മനപ്പൂർവ്വം ജീവിതത്തിൽ വരുത്തി വെയ്ക്കുന്നതും. എന്തായാലും ഞാൻ ജീവിതത്തിൽ പൂർണ്ണമായും സംതൃപ്തനാണെന്നും സമ്പന്നനാണെന്നും പറയുവാൻ ഒരു മനുഷ്യനും സാധ്യമല്ല. അഥവാ പറഞ്ഞാൽ അത് ശരിയുമല്ല.

ഏതാനും മാസങ്ങൾക്കു മുൻപ് കുടുംബ ചരിത്രം പഠിക്കണമെന്ന് ഒരാഗ്രഹം തോന്നി. ഇതിനുമുൻപ് ഒരിക്കലും തോന്നാത്ത ഒരാഗ്രഹം. ഇഞ്ചക്കലോടിൽ, മാപ്പിളവീട്ടിൽ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും സ്വന്തം കുടുംബ പേരായ പടിഞ്ഞാറേ തലക്കലിൽ ഒതുങ്ങി നിൽക്കാനാണ് ആഗ്രഹിച്ചിട്ടുള്ളത്. എങ്കിലും തലമുറകൾ ഓടിമറയുമ്പോൾ ബന്ധങ്ങളുടെ കഥ നിന്ന് പോകരുതെന്ന് തോന്നിയപ്പോഴാണ് ഡാഡിയുമായി സംസാരിച്ചു കുടുംബ ചരിതം എഴുതാൻ തുടങ്ങിയത്. അതും മുടങ്ങി. പക്ഷെ ഒന്ന് രണ്ടു ദിവസം മാത്രം നീണ്ടു നിന്ന ആ അറിവ് തേടലിൽ നിന്നും ചില കാര്യങ്ങൾ  മനസ്സിലാക്കാൻ സാധിച്ചു. ചില വേരുകൾ. പക്ഷെ അത്തരം വേരുകളിൽ എനിക്ക് വലിയ ഭ്രമം തോന്നാത്തത് കൊണ്ട് അതിവിടെ പരാമർശിക്കുന്നില്ല.എങ്കിലും സമയം കിട്ടുമ്പോ അത് മുഴുമിപ്പിക്കണം. 

അപ്പൊ തിരികെ വരാം. എന്തെഴുതും. അതാണല്ലോ എന്നെ അലട്ടുന്നത്. ജീവിതത്തിലെ ഓർമ്മയുള്ള ചില കാര്യങ്ങൾ, അനുഭവങ്ങൾ എഴുതാം. 

Comments

  1. നല്ല തുടക്കം. ആശംസകൾ.

    ReplyDelete
  2. കട്ട സപ്പോർട്ട് & waiting

    ReplyDelete
  3. ഇനിയും 'എന്തെഴുതും' എന്ന ആശങ്ക വേണ്ടല്ലോ... പോരട്ടെ 👍🏼

    ReplyDelete
  4. എഴുതുമ്പോൾ ആശയങ്ങളുടെ കലവറ ദൈവം തുറന്നു തരും നല്ല തുടക്കം

    ReplyDelete

Post a Comment

Popular Posts