സ്വപ്നം

സ്വപ്‌നങ്ങൾ എന്നും എന്റെ ഒരു ബലഹീനതയായിരുന്നു . ദിവാസ്വപ്നം, മയക്കത്തിലുള്ള സ്വപ്നം. അങ്ങനെ എല്ലാം. കാൻടർബറി  ആർച്ചു ബിഷപ് ആകുക എന്നുള്ളത് ഒരു ദിവാസ്വപ്നമായിരുന്നു. ന്യൂയോർക്ക്‌ ഫിലാർമോണിക് ഓർക്കസ്ട്ര കണ്ടക്ട് ചെയ്യുക എന്നുള്ളത് മറ്റൊന്ന്. അങ്ങനെ പലതും.  സ്വപ്നങ്ങളിൽ കാണുന്ന പലതും നമ്മൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുള്ളവയായിരിക്കും. അല്ലാത്തവയും ആകാം. ഒരു ആർമി ഉദ്യോഗസ്‌ഥൻ ആകുക, ജഡ്ജി ആകുക എന്നുള്ളതൊക്കെ വെറും സ്വപ്നങ്ങളായി മാറിയ ആഗ്രഹങ്ങളായിരുന്നു. ഒരു പട്ടക്കാരൻ (പാതിരി) ആകണമെന്നുള്ളതും ഒരാഗ്രഹമായിരുന്നു. അതും ഒരു സ്വപ്നമായി മാറി.
ഒരു വക്കീൽ ആകണം എന്നുള്ളത് ഒരു വലിയ സ്വപ്നമായിരുന്നോ എന്നറിയില്ല. ജീവിതത്തിലേക്ക് എപ്പോഴോ വലിഞ്ഞു കയറി വന്ന ഒരാഗ്രഹമായിരുന്നു. ആരംഭ ശൂരത്വമായിരുന്നോ എന്തോ പിന്നീട് പലപ്പോഴും തൊഴിൽ എന്നോടോ ഞാൻ തൊഴിലിനോടോ നീതി പുലർത്തിയില്ല. ഇവിടെ ചില നഷ്‌ട സ്വപ്നങ്ങളുടെ കഥകൾ ഉണ്ട്. എഴുത്ത്‌ തുടർന്നാൽ പിന്നീടെപ്പോഴെങ്കിലും പറയാം.

പലപ്പോഴും നാം കാണുന്ന സ്വപ്‌നങ്ങൾ ഉറക്കമുണരുമ്പോൾ തന്നെ നമ്മുടെ ഓർമ്മയിൽ നിന്നും മാഞ്ഞു  പോകും. തുടർന്ന് കാണാൻ ആഗ്രഹിക്കാതെ മനപ്പൂർവം ഉണരുന്ന അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഉണർന്നു പോയല്ലോ തുടർന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുള്ള സ്വപ്നങ്ങളുമുണ്ട്. തുടർന്ന് കാണാൻ ആഗ്രഹിച്ചു മനപ്പൂർവ്വം കണ്ണടച്ച് കിടന്നിട്ടുമുണ്ട്. ചില സ്വപ്‌നങ്ങൾ കണ്ടു പേടിച്ചു ഞെട്ടി ഉണരും. അപ്പോൾ വീട്ടുകാർ പറയും എന്താ കണ്ടതെന്ന് പറ, പിന്നെ അത് നടക്കില്ല എന്ന്. എന്നാൽ നല്ല സ്വപ്നങ്ങളാണെങ്കിൽ പറയണ്ട, അത് നടക്കട്ടെ എന്നും പറഞ്ഞിട്ടുണ്ട്. വളരെ ചുരുക്കമാവും എന്നും ഓർമ്മയിൽ നിൽക്കുന്ന സ്വപ്‌നങ്ങൾ ഉണ്ടാവുക. അതു പോലെയുള്ള ഒരു പൊട്ട സ്വപ്നമാണ് തിരുവനന്തപുരം നന്തൻകോട് ജങ്ഷനിൽ നിന്നും മ്യൂസിയത്തേക്കു ഒരു തീപ്പെട്ടിക്കൂട് ഓടിച്ചു പോകുന്നത്. (സ്വപ്നത്തിലെ മോട്ടോർസൈക്കിൾ)

ആഗ്രഹിച്ചിട്ടുള്ള ചില കാര്യങ്ങൾ സ്വപ്നമായി വന്നതിൽ ഒന്നാണ് തറയിൽ നിന്നും ഉയരത്തിലേക്ക് ചാടുമ്പോൾ ഉയർന്നു നിൽക്കുക എന്നുള്ളത്. ആ തലത്തിൽ നിന്നും ചാടുമ്പോൾ വീണ്ടും ഉയർന്നു പോകും. ആവശ്യമുള്ള ഉയരത്തിൽ എത്തുമ്പോൾ മുന്നോട്ടു കുതിച്ച് പറന്നു പോകാം. ഇതിപ്പോൾ വിങ് സ്യൂട്ട് ഫ്ലയിങ് എന്ന രൂപത്തിലൊക്കെ ലോകത്ത് പലയിടത്തുമുണ്ട്. (യഥാർത്ഥത്തിൽ ഞാൻ വിഭാവനം ചെയ്തതല്ലെങ്കിൽ കൂടി)
ഇത്തരത്തിലുള്ള ഒരു സ്വപ്നമാണ് വർഷങ്ങൾക്ക് ശേഷവും എൻറെ ഓർമ്മയിൽ പച്ച പിടിച്ചു നിൽക്കുന്നത്. ഈ സ്വപ്നം ഇപ്പോഴും ഉള്ളിൽ എവിടെയോ ഒരു നൊമ്പരം നൽകും. ഉത്തരം ലഭിക്കാത്ത ഒരു ചോദ്യം ഇപ്പോഴും ഈ സ്വപ്നത്തിലുണ്ട്. പറയട്ടെ.

Comments

  1. പറയൂ പറയൂ 😊

    ReplyDelete
  2. Waiting to know more about the 'green' dream, 😀, you have a great talent, do continue... 👍

    ReplyDelete
  3. Achaya, super writing.... Waiting for more...

    ReplyDelete
  4. പറയൂ... കേൾക്കട്ടെ...

    ReplyDelete
  5. ഉത്തമം എഴുത്തിന് വായനക്കാരനെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ കോർത്തിണക്കി അത്യാഡoബര സാഹിത്യത്തിൻ്റെ മേൽ പൊടിയില്ലാതെ പിടിച്ചു നിർത്തുന്നതിനുള്ള ശക്തി വരികളിലുണ്ട് വരയുംതോറും തെളിയും മാറ്റത്തിൻ്റെ തിപ്പൊരിയ്ക്കായി ചലിക്കുട്ട താങ്കളുടെ പടവാളായ ആ പേന വക്കീൽ ജീവിതം എന്ന പക്തി ഉടൻ. ആരംഭിക്കുന്നു എന്ന് വിചാരിക്കുന്നു. നർമ്മങ്ങളുടെയും നന്മ, തിന്മകളുടേയും വേലിയേറ്റങ്ങൾ കടന്നു പോയ ആ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

    ReplyDelete

Post a Comment

Popular Posts