പട്ടം
തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയുടെ
മുൻവശമാണ് സംഭവ സ്ഥലം. അവിടെ ഇപ്പോഴുള്ള റോഡോ സാമാജിക മന്ദിരമോ ഒന്നുമില്ല.
വിശാലമായി പരന്ന് കിടക്കുന്ന സ്ഥലം. പഴയകാല സ്മരണ ഉളവാക്കുന്ന ഒരു ചുമട് താങ്ങി
കാണാം. അതേ കരിങ്കല്ല് കൊണ്ടുള്ള ഒന്ന് രണ്ടു ബെഞ്ചുകൾ കാണാം. പകൽ സമയം പലപ്പോഴും
ഒഴിഞ്ഞു കിടക്കുന്ന സ്ഥലം. ലൈബ്രറിയിൽ വരുന്ന ചുരുക്കം ചില ആളുകളെ മാത്രം കാണാൻ
സാധിക്കും. ഉച്ചതിരിഞ്ഞു മൂന്നു മൂന്നരയോടെ ഉച്ച മയക്കത്തിനു ശേഷം സായാഹ്ന
സവാരിക്കിറങ്ങിയ വയോധികരായ കുറെ ആളുകൾ ഒത്തുകൂടും. രണ്ടും മൂന്നുമായുള്ള കൂട്ടങ്ങൾ
അവിടവിടെ കാണാം. സ്കൂൾ വിട്ടു വീട്ടിൽ വന്നതിന് ശേഷം കളിക്കാനായി കുറെ കുട്ടികളും
ഒത്തുകൂടും. പന്ത്കളി അടിച്ചേച്ചോട്ടം തുടങ്ങിയവയാണ് പ്രായത്തിനനുസരിച്ചുള്ള
അവരുടെ കളികൾ. തലസ്ഥാന നഗരമാണെങ്കിലും തികച്ചും ഒരു നാട്ടിൻപുറത്തിന്റെ പ്രതീതി.
കപ്പലണ്ടി കച്ചവടക്കാരനും, ഐസ്ക്രീം കച്ചവടക്കാരനുമൊക്കെയുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ഞാനും അവിടെ പോകാറുണ്ട്.
മിക്കവാറും എല്ലാ ദിവസവും.
സാധാരണ ഈ കുട്ടികൾ എന്റെ അടുക്കൽ വരാറില്ല. എന്നും എന്നേക്കാൾ പ്രായമുള്ളവരുമായിട്ടായിരുന്നു എനിക്ക് സഹവാസം. അതിന്റെ നന്മയും തിന്മയും ജീവിതത്തിൽ ഉടനീളമുണ്ടായിട്ടുണ്ട്. എന്നാൽ അന്നേദിവസം ഞാൻ അവിടെ ചെല്ലുമ്പോൾ കളിച്ചു കൊണ്ട് നിന്ന കുട്ടികൾ പലയിടത്തുനിന്നും എൻറെയടുക്കലേക്കു ഓടിയെത്തി. അതിന് ഒരു കാരണമുണ്ടായിരുന്നു. എൻറെ കയ്യിൽ ഒരു പട്ടം ഉണ്ടായിരുന്നു. ഇളം പിങ്ക് നിറത്തിലുള്ള കടലാസ്സുകൊണ്ടു ഉണ്ടാക്കിയ ഒരു പട്ടം. വർണ്ണക്കടലാസ്സുകൊണ്ടുള്ള മൂന്ന് വാൽ പട്ടത്തിന് ഒരു വാൽ നക്ഷത്രത്തിൻറെ പ്രതീതി നൽകി. ഓടിക്കൂടിയവർക്കെല്ലാം പട്ടം ഒന്ന് തൊടണമെന്നും കയ്യിൽ എടുക്കണമെന്നും ഒക്കെ ആഗ്രഹം പറഞ്ഞു. സാധാരണ എന്റെയടുക്കൽ വരാത്തതുകൊണ്ടു ഇന്ന് ആദ്യമായി വരാൻ മടിച്ചു നിൽക്കുന്നവരുമുണ്ട്. ആ കുട്ടിപ്രജകളുടെ ഇടയിൽ ഒരു രാജാവിനെപ്പോലെ ഞാൻ ഞെളിഞ്ഞിരുന്നു. ഒരു പട്ടത്തിന് ഇത്ര സ്വാധീനമുണ്ടാവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. എന്തായാലും ആ രാജവാഴ്ച ഞാൻ അൽപ സമയം ആസ്വദിച്ചു.
പട്ടം ഒന്ന് പറത്തി കാണണമെന്ന് ചിലർ ആഗ്രഹം പ്രകടിപ്പിച്ചു. ന്യായമായ ആഗ്രഹം. പട്ടത്തിന് ഭംഗിയുണ്ടാവുന്നത് അത് ആകാശത്തു പറക്കുമ്പോൾ മാത്രമല്ലെ? പറക്കാത്ത പട്ടം കീറിക്കളയാനല്ലേ കൊള്ളൂ. എല്ലാക്കാര്യവും ഇങ്ങനെ തന്നെ. തന്നെക്കൊണ്ട് ഉദ്ദേശിച്ചിട്ടുള്ള കാര്യം ഭംഗിയായി ചെയ്യുമ്പോഴേ ഒരു വ്യക്തിക്ക് വിലയുണ്ടാകൂ. ഇല്ലെങ്കിൽ ആരും അയാൾക്ക് ഒരു വിലയും നൽകില്ല.
കാറ്റു വരട്ടെ നമുക്ക് പട്ടം പറത്താം എന്ന് ഞാൻ പറഞ്ഞത് എല്ലാവർക്കും സന്തോഷമായി. ആ സമയം ഈ പട്ടത്തിൻറെ പ്രത്യേകത അവർക്ക് പറഞ്ഞുകൊടുക്കാം എന്ന് വിചരിച്ചു. എല്ലവർക്കും ആകാംക്ഷയായി. ഒരു പട്ടത്തിന് എന്ത് പ്രത്യേകത? കാറ്റ് വരുമ്പോൾ പറക്കും. അതല്ലേ? അതല്ല. ഈ പട്ടത്തിന്റെ പ്രത്യേകത അതല്ല. പിന്നെ !! ? ഈ പട്ടം കെട്ടിയിരിക്കുന്ന നൂലിൻറെ ഉണ്ട കണ്ടോ. ഈ നൂല് ഞാൻ അഴിച്ചു വിടുന്തോറും പട്ടം മുകളിലേക്ക് പോകും. അങ്ങനെ അല്ലെ എല്ലാ പട്ടവും? അതെ. പക്ഷെ ഈ പട്ടം മുകളിലേക്ക് പോകുമ്പോൾ പട്ടം പറപ്പിക്കുന്ന ആളും മുകളിലേക്ക് പോകും. ങേ? എല്ലാവരുടെയും ഒരുമിച്ചുള്ള ആ ശബ്ദം അവരുടെ ഉദ്വേഗവും ഭയവും ആശ്ചര്യവും ഒക്കെ പ്രകടമാക്കി. അതെ അതാണ് ഈ പട്ടത്തിന്റെ പ്രത്യേകത. അതുകൊണ്ട് ഈ പട്ടം പറപ്പിക്കുന്നത് വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും വേണം. അവർ തമ്മിൽ തമ്മിൽ ഈ പട്ടത്തെക്കുറിച്ചു ചർച്ച ആരംഭിച്ചു.
കൂട്ടത്തിൽ വളരെ പമ്മിയായ ഒരു കുട്ടിയുണ്ടായിരുന്നു. ഒരു പത്ത് വയസ്സ് കാണും. ഉടുപ്പില്ലാതെ ഒരു വള്ളിനിക്കർ ഇട്ട ഒരു പാവം. അധികമെന്നല്ല ആരോടും ഒന്നും മിണ്ടുന്ന പ്രകൃതക്കാരനായിരുന്നില്ല. അവനെ നമുക്ക് അപ്പു എന്ന് വിളിക്കാം. അപ്പു വളരെ ദൈന്യഭാവത്തിൽ എന്നെ നോക്കുന്നത് കണ്ടു എനിക്കവനോട് ഒരു വാത്സല്യം തോന്നി. ഞാൻ അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു എങ്കിലും അവൻ ചിരിച്ചില്ല. ഒരു ദുഃഖ ഭാവം ആയിരുന്നു അപ്പുവിന്. പെട്ടെന്ന് അപ്പു എന്നോട് ചോദിച്ചു, ചേട്ടാ പട്ടം എനിക്ക് ഒന്ന് പറത്താൻ തരുമോ. ഒരുപക്ഷെ കാറ്റു വരുമ്പോൾ പട്ടം പറപ്പിക്കാൻ കൊടുക്കുന്നത് അപ്പുവിനായിരിക്കണം എന്ന് ഞാൻ ചിന്തിച്ചിരുന്നെങ്കിലും പെട്ടെന്നുള്ള അവൻറെ ചോദ്യം എന്നെ ഞെട്ടിച്ചു. അപ്പൂ വേണ്ടടാ ഇത് എളുപ്പമല്ല അപകടവുമാണ് എന്ന് ഞാൻ അവനോടു പറഞ്ഞു. പലതവണ. പക്ഷെ അവൻറെ വീണ്ടും വീണ്ടുമുള്ള ചോദ്യവും ചോദ്യത്തിലെ ആഗ്രഹത്തിൻറെ കാഠിന്യവും അവനോടുള്ള എന്റെ വാത്സല്യവും പട്ടം അവനു കൊടുക്കുവാൻ എന്നെ പ്രേരിപ്പിച്ചു.
പട്ടവും നൂലും അവൻറെ കൈകളിലേക്ക് ഞാൻ നൽകി. തിരിച്ചും മറിച്ചും അവൻ ആ പട്ടം നോക്കുന്നത് എന്നിൽ എന്തോ ഒരു ആശ്ചര്യം ഉളവാക്കി. എല്ലാവരുടെയും ശ്രദ്ധ അപ്പുവിലാണ്. അത്രയും കുട്ടികളിൽ നിന്നും പട്ടം പറത്തുവാൻ നിയോഗിക്കപ്പെട്ടവൻ താനാണെന്ന അഹങ്കാരം ഒന്നും അവനില്ലായിരുന്നു. തികച്ചും നിർവികാരമായിരുന്നു അപ്പോൾ അവന്റെ ഭാവം. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അപ്പു പട്ടത്തിന്റെ നൂൽ അഴിച്ചു വിടാൻ തുടങ്ങി. സൂക്ഷിച്ച് ! ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് അപ്പു കേട്ടോ? അറിയില്ല. അവൻറെ ശ്രദ്ധ നൂൽ അഴിച്ചു വിടുന്നതിലായിരുന്നു. അതാ അപ്പുവിന്റെ പാദങ്ങൾ ചെറുതായി തറയിൽ നിന്നുമുയരുന്നു. അപ്പൂ വേണ്ടാ.. സൂക്ഷിക്കണം. അവൻ സൂക്ഷിച്ചു തന്നെ നൂൽ അഴിച്ചു വിട്ടു തുടങ്ങി. അപ്പു ഉയരാൻ തുടങ്ങി. അയ്യോ അപ്പൂ വേണ്ടടാ. അവൻ ശ്രദ്ധിക്കുന്നില്ല. അവൻ ഉയരാൻ തുടങ്ങി. എൻറെ ഉള്ളിൽ ഭയം വർധിച്ചു. അവന്റെ കൂട്ടുകാരും എന്നോടൊപ്പം അവനോടു ഉറക്കെ വിളിച്ചു പറഞ്ഞു അപ്പൂ മതി താഴെ ഇറങ്ങ്. മതി. അവൻ ശ്രദ്ധിക്കുന്നില്ല. നൂല് അഴിച്ചുവിടുന്തോറും അവൻ ഉയർന്നുകൊണ്ടേയിരുന്നു. എൻറെ കയ്യെത്തും ഉയരത്തിനു മുകളിലേക്ക് അവൻ ഉയർന്നു കഴിഞ്ഞു. ഞങ്ങളുടെ ആരുടേയും നിലവിളി അവൻ ശ്രദ്ധിക്കുന്നില്ല. അവൻ അതാ ഒരു മൂന്ന് നില കെട്ടിടത്തിൻറെ ഉയരത്തിലേക്ക് പൊങ്ങിക്കഴിഞ്ഞു. കാറ്റ് വരുമ്പോൾ പട്ടം പറത്താൻ ഞങ്ങൾ കാത്തിരുന്നു എങ്കിലും അപ്പു പറന്നുയർന്നപ്പോൾ എവിടെ നിന്നോ ആ കാറ്റ് വന്നു. അപ്പു അപ്പോഴും നൂൽ അഴിച്ചുവിടുകയാണ്. വീണ്ടും ഉയർന്ന് പോയ അപ്പു ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ആ നൂൽ പൊട്ടിച്ചു നൂലിൻറെ ഉണ്ട താഴേക്കെറിഞ്ഞു. അയ്യോ അപ്പൂ നീയെന്താ ഈ കാണിച്ചേ? ഞാൻ നിലവിളിക്കുകയായിരുന്നു. എന്നോടൊപ്പം നിൽക്കുന്ന അവൻറെ കൂട്ടുകാർ എല്ലാവരും ഒന്നടങ്കം കരച്ചിലാണ്. പക്ഷെ ആ കരച്ചിൽ കേൾക്കാവുന്നതിനും അപ്പുറത്തേക്ക് അപ്പു ഉയർന്നു കഴിഞ്ഞു. ശക്തമായ കാറ്റ് അവനെ പാളയം ഭാഗത്തേക്ക് പറത്തിക്കൊണ്ടിരുന്നു. നിമിഷങ്ങൾ കൊണ്ട് അപ്പു ഞങ്ങളുടെ കാഴ്ചക്കുമപ്പുറത്തേക്കു പോയിക്കഴിഞ്ഞു. അപ്പു പോയ ഭാഗത്തേക്ക് ഞാൻ നോക്കി. അപ്പുവിൻറെ ചിരി ഒരു നക്ഷത്രമായി മിന്നിത്തിളങ്ങുകയാണോ?
ഇന്നും ആ സ്വപ്നത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു നൊമ്പരം. സ്വപ്നത്തിന്റെ അർത്ഥം ഇന്നും പിടികിട്ടിയിട്ടില്ല.

സ്വപ്നങ്ങൾക്ക് വിഘാതമായിട്ടുള്ളതിനെ പൊട്ടിച്ചു, സ്വപ്നങ്ങൾ ക്കൊപ്പം പറന്നുയരുക.... ഞങ്ങളെയൊക്കെ വിട്ടിട്ടു US-ന് പോയതുപോലെ 🙂
ReplyDeleteനന്ദി പറയാൻ താമസിച്ചു .. ക്ഷമിക്കുക ..
Deleteഒരു പട്ടം പോലെ ഉയർന്നു ഉയർന്നു പോകട്ടെ..., വീണ്ടും നല്ല സ്വപ്നങ്ങൾ കാണുവാൻ ഇടവരട്ടെ..
ReplyDeleteപട്ടം ഉയരുന്നത് പ്രവചിക്കാൻ കഴിയാത്തതുപോലെ ആരും വിചാരിക്കാത്ത ഉയരങ്ങളിലെത്തട്ടെ..👍🏼
ReplyDeleteസഹോദരന്മാർക്കും അമ്മയ്ക്കും നന്ദി
Delete